സിപിഎമ്മുമായി ധാരണയില്ല, വോട്ട് കൊടുക്കാൻ തീരുമാനിച്ചിട്ടില്ല: എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ്

തെരഞ്ഞെടുപ്പിൽ ആർക്ക് പിന്തുണ നൽകണം എന്ന കാര്യത്തിൽ പാർട്ടി കൃത്യമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് സി.പി.എ ലത്തീഫ് മീഡിയവണിനോട് പറഞ്ഞു

Update: 2026-03-28 13:08 GMT

മലപ്പുറം: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. എൽഡിഎഫുമായി യാതൊരുവിധ രാഷ്ട്രീയ ധാരണയും നിലവിലില്ലെന്നും എൽഡിഎഫിന് തങ്ങളുടെ വോട്ട് വേണ്ടെങ്കിൽ അത് നൽകാൻ പാർട്ടിക്ക് നിർബന്ധമില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

എൽഡിഎഫിന് പിന്തുണ നൽകിയിട്ടില്ലാത്തതിനാൽ അവർ വോട്ട് വേണ്ടെന്ന് പറയുന്നത് പാർട്ടിയെ ഒട്ടും ബാധിക്കുന്ന വിഷയമല്ലെന്നും സി.പി.എ ലത്തീഫ് വ്യക്തമാക്കി. സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും മറുപടി പറയുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയുടെ പ്രവർത്തന ശൈലി എന്താണെന്ന് സിപിഎം നേതാവ് എം.എ ബേബി പഠിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ ആർക്ക് പിന്തുണ നൽകണം എന്ന കാര്യത്തിൽ പാർട്ടി കൃത്യമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ലത്തീഫ് പറഞ്ഞു. നിലവിൽ ആരുമായും ധാരണയില്ലാത്തതിനാൽ പാർട്ടിക്കോ പ്രവർത്തകർക്കോ യാതൊരുവിധ രാഷ്ട്രീയ സമ്മർദ്ദവുമില്ല. വോട്ട് വേണ്ടെന്നത് എൽഡിഎഫിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News