കൊച്ചിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ മർദനം

ചട്ടവിരുദ്ധമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ശ്രമിച്ച നാല് ഉദ്യോഗസ്ഥരെയാണ് പ്രവർത്തകർ ക്രൂരമായി മർദിച്ചത്

Update: 2026-03-28 13:27 GMT

കൊച്ചി: കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ കൂട്ടം ചേർന്ന് മർദിച്ചു. യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് നൽകിയ സ്വീകരണത്തിന് പിന്നാലെയാണ് സംഭവം.

ചട്ടവിരുദ്ധമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ശ്രമിച്ച നാല് ഉദ്യോഗസ്ഥരെയാണ് പ്രവർത്തകർ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ പിന്നീട് നിർബന്ധപൂർവ്വം വാഹനത്തിൽ കയറ്റി വിടുകയായിരുന്നു.സംഭവത്തിൽ പള്ളുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും പ്രവർത്തകർ തടയാൻ ശ്രമിച്ചു.

കൊച്ചി മണ്ഡലത്തിലെ ചെല്ലാനം മാലാഖപ്പടിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. പാതയോരങ്ങളിൽ ചട്ടവിരുദ്ധമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യാൻ എത്തിയതായിരുന്നു തെരഞ്ഞെടുപ്പ് സ്ക്വാഡ് അംഗങ്ങൾ.

ഉദ്യോഗസ്ഥർ ബോർഡുകൾ നീക്കാൻ ശ്രമിച്ചതോടെ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ ഇവരെ വളയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News