മഴക്കെടുതിയിൽ സർക്കാരിന്റെ രക്ഷാപ്രവർത്തനം; പ്രതിപക്ഷവും സിപിഎമ്മും നേർക്കുനേർ

തുടർച്ചയായ നാലാം വർഷവും സംസ്ഥാനത്ത് പ്രകൃതി ദുരന്തമുണ്ടായിട്ടും അത് മുൻകൂട്ടി കാണാനും നേരിടാനുമുള്ള സംവിധാനം സർക്കാർ ഒരുക്കിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം

Update: 2021-10-21 13:07 GMT
Editor : dibin | By : Web Desk
Advertising

മഴക്കെടുതിയിൽ സർക്കാരിന്റെ രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണത്തിൽ പ്രതിപക്ഷവും സിപിഎമ്മും നേർക്കുനേർ. പ്രകൃതി ദുരന്തം നേരിടാനുമുള്ള സംവിധാനം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ദുരന്തത്തിലും പ്രതിപക്ഷം രാഷ്ട്രീയം കലർത്തുകയാണെന്ന് സിപിഎം ആരോപിച്ചു.

തുടർച്ചയായ നാലാം വർഷവും സംസ്ഥാനത്ത് പ്രകൃതി ദുരന്തമുണ്ടായിട്ടും അത് മുൻകൂട്ടി കാണാനും നേരിടാനുമുള്ള സംവിധാനം സർക്കാർ ഒരുക്കിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകി,സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിക്ക് എന്താണ് പണിയെന്നും സതീശൻ ചോദിച്ചു.

വിമർശനത്തിന് പിന്നാലെ മറുപടിയുമായി സിപിഎം രംഗത്ത് വന്നു. സർക്കാർ മികച്ച നിലയിലാണ് ദുരിത സമയത്തെ നേരിട്ടത്. മന്ത്രിമാർ രക്ഷാപ്രവർത്തിനത്തിന് ഇറങ്ങിയടുത്ത് ഒന്നും പ്രതിപക്ഷനേതാവിനെ കണ്ടില്ല.മുഖ്യമന്ത്രിയെ തുടർച്ചയായി വിമർശിക്കുന്ന സതീശൻ പ്രധാനമന്ത്രിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണെന്നും സിപിഎം ആരോപിച്ചു..കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വ നിലപാട് പ്രതിപക്ഷനേതാവ് തിരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ വൈകിയിട്ടില്ലെന്നും,രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുന്നില്ലെന്നും റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News