രണ്ട് ഓർഡിനൻസുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എട്ടിലേറെ ബില്ലുകളാണ് ഗവർണർ ഒപ്പിടാനുള്ളത്.

Update: 2023-12-07 15:18 GMT

തിരുവനന്തപുരം: ​സർക്കാരുമായുള്ള പോര് കനത്തിരിക്കെ രണ്ട് ഓർഡിനൻസുകളിൽ ഒപ്പിട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാലിന്യ നിർമാർജന നിയമ ഭേദഗതി ഓർഡിനൻസുകളിലാണ് ഗവർണർ ഒപ്പിട്ടത്. വിവിധ ബില്ലുകളിൽ ഇപ്പോഴും ​ഗവർണർ ഒപ്പിടാത്തതിൽ സർക്കാരുമായുള്ള തർക്കം ശക്തമായിരിക്കെയാണ് ഇത്തരമൊരു നീക്കം.

എട്ടിലേറെ ബില്ലുകളാണ് ഗവർണർ ഒപ്പിടാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെയും മന്ത്രിസഭയുടേയും തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ടയാളാണ് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഒപ്പിടാനുള്ള എട്ടിൽ ഏഴ് ബില്ലുകൾ ഗവർണ രാഷ്ട്രപതിക്കയച്ചിരുന്നു. ഇതു കൂടാതെ വിവിധ ഓർഡിനൻസുകളിലും ഒപ്പിടാനുണ്ട്. ഇതിൽ രണ്ടെണ്ണത്തിലാണ് ഇന്ന് ഒപ്പിട്ടിരിക്കുന്നത്.

നേരത്തെ, ഓർഡിനൻസുകളും ബില്ലുകളും അംഗീകരിക്കാത്തതു സംബന്ധിച്ച് ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചതിനു പിന്നാലെ കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച ഓർഡിനൻസിൽ അ​ദ്ദേഹം ഒപ്പിട്ടിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News