ടിപ്പറുകളുടെ അമിതവേഗതയ്ക്ക് തടയിടാൻ സർക്കാർ; നിർദേശവുമായി ഗതാഗതമന്ത്രി

വേഗപൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതും പ്രധാനമായും പരിശോധിക്കും

Update: 2024-04-22 06:39 GMT

തിരുവനന്തപുരം: ടിപ്പറുകളുടെ അമിത വേഗത്തിൽ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രിയുടെ നിർദേശം. വേഗപൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതും പ്രധാനമായും പരിശോധിക്കും. എല്ലാ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റുകൾക്കും മന്ത്രി നിർദേശം നൽകി. ടിപ്പറുകളുടെ അമിതവേഗം കാരണം സംസ്ഥാനത്ത് നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ആദ്യഘട്ടത്തിൽ കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുജില്ലകളിലെ ആർ.ടി.ഓ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ പരിശോധന സംസ്ഥാനത്താകെ നടന്ന് വരുകയാണ്.


Full View

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News