ഗുരുവായൂർ ദേവസ്വത്തിൽ ബ്രാഹ്മണരെ ആവശ്യമുണ്ടന്ന പരസ്യം റദ്ദാക്കി

മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ടാണ് പരസ്യം റദ്ദാക്കിയത്

Update: 2022-01-28 13:04 GMT
Advertising

ഗുരുവായൂർ ഉൽസവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് റദ്ദാക്കി. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി ഇടപെട്ട് ഒഴിവാക്കാൻ കർശന നിർദേശം നൽകുകായിരുന്നു.


കോവിഡ് സാഹചര്യത്തിൽ ഗവർമെന്റ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉൽസവ പരിപാടികൾ നടത്തുന്നതിനാൽ ഉൽസവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News