അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 പവൻ സ്വർണം പിടികൂടി

ശ്രീലങ്കൻ പൗരനായ മുഹമ്മദ് മുഫ്നിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്

Update: 2022-12-12 13:10 GMT

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 പവൻ സ്വർണം പിടികൂടി. കൊളംബോയിൽ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 100 പവൻ സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. ശ്രീലങ്കൻ പൗരനായ മുഹമ്മദ് മുഫ്നിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News