ബാലുശ്ശേരിയിലെ ആയുർവേദ ആശുപത്രിയിൽ ഉറവ; രോഗികളെ വീടുകളിലേക്ക് മാറ്റി
18 രോഗികളെയാണ് ഡിഎംഒ നിര്‍ദേശപ്രകാരം മാറ്റിയത്
Update: 2025-05-29 03:29 GMT
കോഴിക്കോട്: ബാലുശ്ശേരി തലയാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഉറവ കണ്ടെത്തിയതിനെത്തുടര്‍ന്ന് രോഗികളെ മാറ്റി.18 രോഗികളെയാണ് അവരുടെ വീടുകളിലേക്കാണ് മാറ്റിയത്. രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡിഎംഒയുടെ നിര്‍ദേശപ്രകാരം മാറ്റുകയായിരുന്നു.
കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയത്തെടുര്‍ന്നാണ് താഴത്തെ നിലയില്‍ ഉറവ കണ്ടെത്തിയത്. മഴ കുറഞ്ഞതോടെ ഉറവയിലെ നീരൊഴുക്ക് കുറഞ്ഞതായും അപകടകരമായ അവസ്ഥയില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.