തെക്കൻ ജില്ലകളിൽ ഇന്നും വ്യാപക മഴക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ ,കോട്ടയം ,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്

Update: 2024-12-13 01:56 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ തെക്കൻ ജില്ലകളിൽ ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ആലപ്പുഴ ,കോട്ടയം ,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകി.

മാന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീന ഫലമായാണ് മഴ . അതേസമയം ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

മഴ കനക്കുന്നത്തോടെ ഉരുൾപൊട്ടല്‍, മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News