കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ
താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ ഉടമയുടെ സഹോദരൻ കൂടിയായ അസ്‍ലമാണ് പിടിയിലായത്
Update: 2025-06-14 05:51 GMT
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ നടത്തിപ്പുകാരൻ പിടിയിൽ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ ഉടമയുടെ സഹോദരൻ കൂടിയായ അസ്‍ലമാണ് പിടിയിലായത്.
കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽരാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി പൊലീസിൽ ഏൽപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയ ശേഷം കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.