ഗുരുവായൂർ ക്ഷേത്രത്തിലെ 'കോടതി വിളക്കി'നെതിരെ ഹൈക്കോടതി; നടത്തിപ്പിൽ ജഡ്ജിമാരും അഭിഭാഷകരും പങ്കെടുക്കരുത്

ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ അഭിഭാഷകരും ജഡ്ജിമാരും ചടങ്ങിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും.

Update: 2022-11-02 07:41 GMT

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിനെതിരെ ഹൈക്കോടതി. ചടങ്ങിനെ കോടതി വിളക്ക് എന്നു വിളിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കോടതി വിളക്ക് ചടങ്ങിൽ ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും ഇനിമുതൽ പങ്കെടുക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ പങ്കെടുക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. മതേതര സ്ഥാപനമെന്ന നിലയിൽ ഒരു മതത്തിൻ്റെ മാത്രം പരിപാടിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാകില്ല. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ അഭിഭാഷകരും ജഡ്ജിമാരും ചടങ്ങിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും.

Advertising
Advertising

പരിപാടിയുടെ ഭാഗമാകരുതെന്നും സംഘാടനത്തിൽ പങ്കെടുക്കരുതെന്നും അഭിഭാഷകർക്ക് നിർദേശം നൽകണമെന്നും അതിൽ നിന്ന് അവരെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോടതി തൃശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചു. ചടങ്ങില്‍ ബാര്‍ കൗണ്‍സില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാഹചര്യമുണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടീഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് കോടതി വിളക്കെന്ന ചടങ്ങ് വര്‍ഷങ്ങളായി നടന്നുവരുന്നത്. ഈ ചടങ്ങില്‍ ജില്ലാ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. അത്തരമൊരു ആചാരം വേണ്ടെന്നാണ് ഹൈക്കോടതി ഇപ്പോൾ‍ ഉത്തരവിട്ടിരിക്കുന്നത്.

ചാവക്കാട് മുന്‍സിഫ് കോടതിയിലെ ജീവനക്കാരാണ് ക്ഷേത്രം ഭാരവാഹികള്‍ക്കൊപ്പം ചേര്‍ന്ന് ഈ ചടങ്ങ് നടത്തുന്നത്. ഡിസംബറിലാണ് ഏകാദശിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നടക്കാനിരിക്കുന്നത്. ഇതില്‍ ജഡ്ജിമാരോ അഭിഭാഷകരോ കോടതി ജീവനക്കാരോ പങ്കെടുക്കേണ്ടെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അടിയന്തരമായി ഉത്തരവ് അഭിഭാഷകരിലേക്ക് എത്തിക്കണം എന്നും കോടതി കത്തില്‍ ആവശ്യപ്പെടുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News