ആരോഗ്യ സർവകലാശാലാ തെരഞ്ഞെടുപ്പ്; ഫ്രറ്റേണിറ്റിയുടെ നാമനിർദേശ പത്രിക തള്ളിയ നടപടി ഹൈക്കോടതി റദ്ദാക്കി
വി.പി ഹന്നയുടെ നോമിനേഷൻ തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിയാണ് റദ്ദാക്കിയത്
Update: 2025-05-29 04:06 GMT
മലപ്പുറം: കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള കോളജിലേക്ക് നടക്കുന്ന യൂണിയൻ തെഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയ നടപടി ഹൈക്കോടതി റദ്ദാക്കി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കോട്ടക്കൽ വിപിഎസ്‍വി ആയുർവേദ കോളേജിലെ വി.പി ഹന്നയുടെ നോമിനേഷൻ തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിയാണ് റദ്ദാക്കിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എസ്എഫ്ഐയുടെയും റിട്ടേണിംഗ് ഓഫീസറുടെയും ശ്രമമാണ് കോടതി ഉത്തരവിലൂടെ പരാജയപ്പെട്ടതെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്‍റ് വി.ടി.എസ് ഉമർ തങ്ങൾ പ്രതികരിച്ചു.