സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദേശം
വെയിൽ കൊള്ളുന്ന സാഹചര്യങ്ങളിൽ കുടയോ തൊപ്പിയോ ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
Update: 2025-01-25 09:56 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലക്ക് സാധ്യത. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി അധിക താപനില ഉണ്ടായേക്കും.11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എല്ലാവരും അതുമായി ബന്ധപ്പെട്ട ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
വെയിൽ കൊള്ളുന്ന സാഹചര്യങ്ങളിൽ കുടയോ തൊപ്പിയോ ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അസ്വാസ്ഥ്യങ്ങൾ തോന്നുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും കാലാവസ്ഥാവകുപ്പ് നിർദേശം നൽകി.