കൊച്ചി കോർപ്പറേഷൻ പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2023-03-12 10:03 GMT

ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ നിന്നുമുയരുന്ന പുക

Advertising

കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. കൊച്ചി കോർപ്പറേഷൻ പരിധിയിലും സമീപത്തുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ സ്കൂളുകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി സ്ഥലത്തെത്തി

നിലവിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരത്തെത്തി. ശുചിത്വമിഷൻ ഡയറക്ടർ, ജില്ലാ കലക്ടർ, തദ്ദേശവകുപ്പ് ചീഫ് എഞ്ചിനീയർ, പിസിബി ചെയർമാൻ എന്നിവരാണ് സംഘത്തിൽ.കലക്ടറുമായുള്ള ചർച്ചയ്ക്ക് ശേഷമാവും നിരീക്ഷണസമിതി പ്ലാന്റുകളിലേക്കും മാലിന്യം കൂടുതലുള്ള മേഖലകളിലേക്കും സന്ദർശനം നടത്തുക. പ്രദേശവാസികളുമായും സമിതി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

പ്ലാന്റിൽ തീപിടിക്കാനുണ്ടായ സാഹചര്യവും തീപിടിത്തത്തിനുള്ള സാഹചര്യവുമടക്കം സമിതി പരിശോധിക്കും. മാലിന്യപ്ലാന്റ് സന്ദർശിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. കേസ് മറ്റന്നാൾ കോടതി പരിഗണിക്കുമ്പോൾ സമിതി റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.അതേസമയം ബ്രഹ്മപുരം പ്ലാന്റിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ 80 ശതമാനം തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നെങ്കിലും ഇന്ന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇന്ന് വൈകിട്ടോടു കൂടി തീ നിയന്ത്രണവിധേയമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉച്ചയ്ക്ക് ശേഷമുണ്ടായ കാറ്റ് തീ ശമിക്കുന്നതിന് വെല്ലുവിളിയായി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News