റിയാസ് മൗലവി വധം: നീതിപീഠങ്ങള്‍ വിശ്വാസ്യത നഷ്ടപ്പെടുത്തിയാല്‍ സമൂഹത്തില്‍ അരാജകത്വം വളരും -എസ്.കെ.എസ്.എസ്.എഫ്

‘മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ട നടപടി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്’

Update: 2024-03-30 14:23 GMT

കോഴിക്കോട്: കാസർകോട് റിയാസ് മൗലവി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത് സമൂഹത്തില്‍ ഭയപ്പാട് സൃഷ്ടിക്കുന്ന നടപടിയാണന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കാസർകോട് പഴയ ചൂരി പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന്റെ തെളിവുകളും സാക്ഷികളും കോടതിയില്‍ ഹാജരാക്കപ്പെട്ടതാണ്.

എന്നിട്ടും പ്രമാദമായ ഈ കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ട നടപടി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ കാരണമാവുകയുള്ളൂ. സമൂഹത്തിന്റെ സര്‍വ്വതോന്‍മുഖ പുരോഗതി ലക്ഷ്യം വെക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരു കാരണവശാലും ഉണ്ടാകരുതാത്ത വിധിപ്രസ്താവമാണ് റിയാസ് മൗലവി വധക്കേസില്‍ കേള്‍ക്കേണ്ടി വന്നത്. ഇക്കാര്യത്തില്‍ നീതിയുടെ സംസ്ഥാപനത്തിന് വേണ്ടി അപ്പീല്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് ബന്ധപ്പെട്ടവര്‍ നീങ്ങേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു.

Advertising
Advertising

അതേസമയം, വിധിയെ വൈകാരിക പ്രതികരണങ്ങളിലേക്കോ വര്‍ഗീയമായി ദുരുപയോഗം ചെയ്യാനോ അവസരം ഉണ്ടായിക്കൂടെന്നും യോഗം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സത്താർ പന്തലൂർ, അയ്യൂബ് മുട്ടില്‍, ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി, അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, ആഷിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, അഷ്‌കര്‍ അലി കരിമ്പ, അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം, നിയാസലി ശിഹാബ് തങ്ങള്‍, എ .എം സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ, സി.ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ഇസ്മായില്‍ യമാനി കര്‍ണാടക, നസീര്‍ മൂരിയാട്, മുഹിയുദ്ധീന്‍ കുട്ടി യമാനി, അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റര്‍ ആട്ടീരി, അന്‍വര്‍ സാദിഖ് ഫൈസി മണ്ണാര്‍ക്കാട്, ശമീര്‍ ഫൈസി കോട്ടോപ്പാടം, മുഹമ്മദ് സ്വാലിഹ് ഇടുക്കി, മുഹമ്മദലി മുസ്ലിയാര്‍ കൊല്ലം, അസ്ലം ഫൈസി ബംഗ്ലൂരു എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News