ഇടുക്കിയില്‍ പശുക്കിടാവിന്‍റെ നട്ടെല്ല് തല്ലിത്തകര്‍ത്തു

അയല്‍വാസിയുടെ ഏലത്തോട്ടത്തില്‍ കടന്നതിനാണ് മർദ്ദിച്ചതെന്നാണ് പരാതി

Update: 2021-11-30 06:47 GMT

ഇടുക്കി മൈലാടുംപാറയില്‍ പശുക്കിടാവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. എട്ട് മാസം പ്രായമുള്ള കിടാവിന്‍റെ നട്ടെല്ല് തല്ലിത്തകർത്തു. അയല്‍വാസിയുടെ ഏലത്തോട്ടത്തില്‍ കടന്നതിനാണ് മർദ്ദിച്ചതെന്നാണ് പരാതി.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് പശുവിന്‍റെ കാര്യങ്ങള്‍ നോക്കുന്നതെന്ന് ഉടമ സണ്ണി പറഞ്ഞു. സാധാരണയായി പശുവിനെ കെട്ടിയിടാറാണ് പതിവ്. കഴിഞ്ഞ ദിവസം പശുക്കിടാവ് കുറ്റി പറിച്ച് ഏലത്തോട്ടത്തില്‍ കടക്കുകയായിരുന്നു. അതു ഉടമയും തൊഴിലാളികളും കണ്ടില്ല. തോട്ടത്തില്‍ കടന്ന പശുക്കിടാവ് ഏലച്ചെടികള്‍ നശിപ്പിച്ചതായാണ് അയല്‍വാസിയുടെ പരാതി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്തിട്ടില്ലെങ്കിലും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പശുക്കിടാവിന്‍റെ നട്ടെല്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നുമാണ് മൃഗഡോക്ടര്‍ പറഞ്ഞത്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News