കൂളിമാട് പാലത്തിൽ പരിശോധന; മൂന്ന് ബീമുകൾ മാറ്റണമെന്ന് പി.ഡബ്ലു.ഡി വിജിലൻസ്

വിശദ പരിശോധനക്ക് ശേഷം വിജിലൻസ് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും

Update: 2022-05-18 09:54 GMT

കോഴിക്കോട്: നിർമ്മാണത്തിനിടെ കോഴിക്കോട് കൂളിമാട് പാലത്തിൻറെ ബീമുകൾ തകർന്ന് വീണ സംഭവത്തിൽ പാലത്തിൻറെ മൂന്ന് ബീമുകളും മാറ്റേണ്ടിവരുമെന്ന് പി ഡബ്ല്യൂഡി വിജിലൻൻസ് വിഭാഗം. പാലത്തിൻറെ മറുകരയിലുള്ള മപ്രം ഭാഗത്താണ് പി ഡബ്ല്യൂ ഡി വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. തകർന്നു വീണ മൂന്ന് ഭീമുകൾ മാറ്റേണ്ടി വരുമെന്നും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കുമെന്നും വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാർ പറഞ്ഞു.

പാലം നിർമ്മാണത്തിൽ അപാകതകളുണ്ടോയെന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശിച്ചതിനെ തുടർന്നായിരുന്നു പരിശോധന. വിശദ പരിശോധനക്ക് ശേഷം വിജിലൻസ് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.

Advertising
Advertising

നിർമ്മാണത്തിനിടെ ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് സ്ലാബുകൾ തകരാൻ കാരണമെന്നായിരുന്നു നിർമ്മാണ ചുമതലയിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ വിശദീകരണം. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ വിശദമായ പരിശോധന ആവശ്യമാണെന്നും വിജിലൻസ് വിഭാഗം പറഞ്ഞു. പിന്നീട് സംസ്ഥാന വിജിലൻസ് വിഭാഗവും പാലത്തിൽ പരിശോധന നടത്തി . മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇൻസ്‌പെക്ടർ കെ ജയൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. റിപ്പോർട്ട് ഉടൻ സർക്കാറിനു സമർപ്പിക്കും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News