ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: മുൻ സുഹൃത്ത് നിർബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസ്

ഗർഭച്ഛിദ്രം നടത്തിയ ശേഷവും പെൺകുട്ടിയെ പീഡിപ്പിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് കോടതിയിൽ

Update: 2024-06-20 11:31 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ബിനോയ്‌ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പെൺകുട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിനോയ്‌ ആണെന്നും പൊലീസ് പറയുന്നു. ഗർഭഛിദ്രം നടത്തിയ ശേഷവും പെൺകുട്ടിയെ പീഡിപ്പിച്ചു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് കോടതിയിൽ അറിയിച്ചു. 

 പെൺകുട്ടിയെ മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി നേരത്തെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രായപൂർത്തിയാകും മുമ്പാണ് പീഡനം നടന്നത്. സുഹൃത്ത് ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Advertising
Advertising

ഇയാളെ കഴിഞ്ഞദിവസം പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി പതിനാല് ​​ദിവസത്തേക്ക് റിമാൻഡിലയച്ചിരുന്നു. പെൺകുട്ടിയുമായി ഇയാൾ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ ബന്ധം വേർപിരിയുന്നത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെൺകുട്ടിക്ക് ആ സമയത്ത് 18 വയസ് തികഞ്ഞിരുന്നില്ല. അതിനാലാണ് ബിനോയിക്കെതിരെ പോക്സോ ചുമത്തിയത്. പെൺകുട്ടിയെ പല തവണ ഇയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശമാണ് കേസിൽ നിർണായകമായത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News