കൊച്ചിയിലെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് വൻ സ്വീകാര്യത; ഇതുവരെ ലഭിച്ചത് 40,000 കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനം

നിക്ഷേപത്തിന് പറ്റിയ എല്ലാ അന്തരീക്ഷവും കേരളത്തിൽ ഉണ്ടെന്നും, കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും കെ എൻ ബാലഗോപാൽ

Update: 2025-02-22 08:05 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്ക് വമ്പിച്ച സ്വീകാര്യത. ഇതുവരെ 40,000 കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 26 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് സമാപിക്കും. നിക്ഷേപത്തിന് പറ്റിയ എല്ലാ അന്തരീക്ഷവും കേരളത്തിൽ ഉണ്ടെന്നും ഇതുവരെ ലഭിച്ചതിനേക്കാൾ നിക്ഷേപം പ്രതീക്ഷിക്കുന്നതായി കെ എൻ ബാലഗോപാൽ മീഡിയ വണ്ണിനോട് പറഞ്ഞു.

രണ്ടാം ദിവസത്തിലേക്ക് കടന്ന ഉച്ചകോടിയിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് കേരളത്തെ തേടിയെത്തുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിർമാണ യൂണിറ്റ് തുടങ്ങുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് വാടകയ്‌ക്ക് എടുത്ത സ്ഥലത്തായിരിക്കും യൂണിറ്റ്.

Advertising
Advertising

അദാനി, ലുലു, ആസ്റ്റർ ഗ്രൂപ്പുകൾ ഇതിനകം വമ്പൻ നിക്ഷേപങ്ങളാണ് പ്രഖ്യാപിച്ചത്‌. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപം നടത്തും. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതിയും തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

തെലങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടിയുടെ നിക്ഷേപവും പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പിന്‍റെ പുതിയ നിക്ഷേപ പദ്ധതികൾ ഉടൻ അറിയാം. ഇനിയുമേറെ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നതായും കേരളത്തിൽ നിക്ഷേപത്തിനുള്ള എല്ലാ അന്തരീക്ഷവുമുണ്ടെന്നും ധന മന്ത്രി കെ.എൻ ബാലഗോപാൽ മീഡിയ വണിനോട് പറഞ്ഞു. ഉച്ചകോടിയിൽ വന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ വൈകിട്ട് മന്ത്രി പി രാജീവ് വിശദീകരിക്കും.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News