ഇറാനിലെ ഇസ്രയേൽ-അമേരിക്ക ആക്രമണം അപലപനീയം - സോളിഡാരിറ്റി

ഇറാന് നേരെയുള്ള സൈനിക നീക്കം ലോകസമാധാനത്തിന് ഭീഷണി

Update: 2026-02-28 11:38 GMT

കോഴിക്കോട്: ഇറാനു നേരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങൾ ലോകസമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നന്നതെന്ന് സോളിഡാരിറ്റി. ഒരു പരമാധികാര രാഷ്ട്രത്തിന് മേൽ നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

പ്രസ്താവനയുടെ പൂർണരൂപം

ഇറാനിൽ ഇസ്രയേൽ-അമേരിക്ക ആക്രമണം അപലപനീയം - സോളിഡാരിറ്റി

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ അമർന്നിരിക്കുകയാണ്. ഇറാനു നേരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങൾ ലോകസമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഒരു പരമാധികാര രാഷ്ട്രത്തിന് മേൽ നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സോളിഡാരിറ്റി.

Advertising
Advertising

ഫലസ്തീനിൽ പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന സയണിസ്റ്റ് ഭീകരതയുടെ പുതിയൊരു അധ്യായമാണിത്. ഗസയെ ഒരു ശ്മശാനമാക്കി മാറ്റിയ ഇസ്രായേൽ എന്ന ചെകുത്താൻ രാഷ്ട്രം ഇപ്പോൾ മേഖലയെയാകെ ചോരയിൽ മുക്കാനാണ് ശ്രമിക്കുന്നത്.

നിരപരാധികളെ കൊന്നൊടുക്കി ശീലിച്ച ഈ വംശീയ ഭരണകൂടത്തിന് 'യാങ്കി' അമേരിക്ക നൽകുന്ന അന്ധമായ പിന്തുണ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് തുറന്നുകാട്ടുന്നത്.

ഇസ്രായേലിൽ മോദി സന്ദർശനം നടത്തി ദിവസങ്ങൾക്കകം തന്നെ ഇത്തരമൊരു കടന്നാക്രമണം ഉണ്ടായത് ഗൗരവകരമാണ്. സയണിസവും ഹിന്ദുത്വവും കൈകോർക്കുന്ന ഈ അച്ചുതണ്ട് ലോകത്തെ വലിയൊരു അപകടത്തിലേക്കാണ് നയിക്കുന്നത്. ജിസിസി രാജ്യങ്ങളടക്കം ഇന്ന് യുദ്ധഭീതിയിലാണ്. ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതവും ഇന്ന് ആശങ്കയുടെ നിഴലിലാണ്.

ഈ വംശീയ രാഷ്ട്രീയത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ ലോകം ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. ഇസ്രായേൽ എന്ന ഭീകര രാഷ്ട്രത്തെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തണം. മാനവികതയെക്കാൾ യുദ്ധക്കൊതിക്കും വംശീയ ബോധത്തിനും വിലകൽപ്പിക്കുന്ന ഈ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

ഇനി മൗനം പാലിക്കാനാവില്ല. ഈ അനീതിക്കെതിരെ ഓരോ തെരുവിലും പ്രതിഷേധങ്ങൾ ഉയരട്ടെ ! അധിനിവേശ രാഷ്ട്രീയവും അടിച്ചമർത്തലുകളും അവസാനിക്കണം.

ഇറാനിലെയും ഫലസ്തീനിലെയും മർദിത ജനതയ്ക്കൊപ്പം നിൽക്കുന്നു. യുദ്ധക്കൊതിയന്മാരുടെ ഈ കടന്നാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News