ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

ജെബി മേത്തര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്

Update: 2021-12-06 15:37 GMT

ജെബി മേത്തര്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാകും. നിയമനത്തിന് സോണിയ ഗാന്ധി അനുമതി നല്‍കി.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് പാര്‍ട്ടി വിട്ടതോടെയാണ് പുതിയ അധ്യക്ഷയെ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലതിക സുഭാഷ് പാര്‍ട്ടി വിട്ട് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചത്.

ജെബി മേത്തര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. നിലവില്‍ ആലുവ നഗരസഭയുടെ വൈസ് ചെയര്‍പേഴ്സനാണ്. കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. 

ജെബി മേത്തറിനു പുറമേ ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍, ഫാത്തിമ റോസ്ന, ശ്രികുമാരി രാമചന്ദ്രന്‍ എന്നിവരെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനക്കേത്ത് പരിഗണിച്ചത്. അഭിമുഖം ഉള്‍പ്പെടെ നടത്തിയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ തീരുമാനിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News