ജോസ് കെ മാണിയുടെ മകൾ പ്രിയങ്ക വിവാഹിതയായി

കോവിഡ് മാനദണ്ഡലങ്ങൾ പാലിച്ച് കളമശ്ശേരി സെന്റ് ജോസഫ് ചർച്ചിൽ വെച്ചായിരുന്നു വിവാഹം

Update: 2021-04-24 17:33 GMT
Editor : abs | By : Web Desk

കോട്ടയം: കെ.എം മാണിയുടെ ചെറുമകളും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടേയും നിഷ ജോസിന്റെതയും മകളുമായ പ്രിയങ്ക വിവാഹിതയായി. മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകൻ കുരുവിളയാണ് വരൻ. വിവാഹവിവരം ജോസ് കെ മാണി ഫേസ്ബുക്കിൽ പങ്കുവച്ചു.

കോവിഡ് മാനദണ്ഡലങ്ങൾ പാലിച്ച് കളമശ്ശേരി സെന്റ് ജോസഫ് ചർച്ചിൽ വെച്ചായിരുന്നു വിവാഹം. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമ്മികത്വം വഹിച്ചു. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മകളുടെ വിവാഹത്തിന് മാറ്റിവച്ച തുകയിൽ നിന്ന് 50000 രൂപ ജോസ് കെ മാണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News