'കെ.ബാബുവിന്‍റെ ജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം'; സ്വരാജിന്‍റെ ഹരജി ഈ മാസം അവസാനത്തേക്ക് മാറ്റി

കെ.ബാബുവിനോട് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്

Update: 2021-08-26 07:43 GMT
Editor : ijas

തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവിന്‍റെ ജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹരജി ഈ മാസം 31ലേക്ക് മാറ്റി. ഹരജിയിൽ എതിർ കക്ഷിയായ കെ.ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു.

ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. കെ.ബാബുവിന്‍റെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. കഴിഞ്ഞ ജൂണ്‍ 15നാണ് എം.സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

Advertising
Advertising

'മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും ബാബു നേരിട്ടെത്തി അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചു. അയ്യപ്പന്‍റെ പേര് ദുരുപയോഗം ചെയ്താണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്‍റെ പേരും ചിഹ്നവുമുണ്ടായിരുന്നു,' എന്നാണ് എം.സ്വരാജ് ഹരജിയില്‍ പറയുന്നത്.

കെ.ബാബുവിനോട് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News