പ്രതിഷേധം കനത്തു; സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നിര്‍ത്തിവച്ചു

ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.

Update: 2022-03-25 04:56 GMT

സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നടപടികള്‍‌ നിര്‍ത്തിവച്ചു. സംസ്ഥാന വ്യാപകമായി കെ.റെയിലിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് നടപടി.  ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.

എറണാകുളത്ത് ഇന്ന് രാവിലെ  കെ.റെയില്‍  സർവേ നടപടികൾ  താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. നിലവില്‍ സർവേ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് ഏജൻസി അറിയിച്ചു.  മുമ്പില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പ്രതിഷേധക്കാര്‍  ജീവനക്കാരെ ഉപദ്രവിക്കാനും, ഉപകരണങ്ങൾ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്.  ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി അറിയിച്ചു. 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News