വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: കിളിമാനൂർ എസ്എച്ച്ഒ അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായിരുന്നത്

Update: 2026-01-22 16:17 GMT

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിക്കാനിടയായ സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെന്നായിരുന്നു പരാതി. ഒരു പൊലീസുകാരനടക്കം വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്.

പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലായിരുന്നു കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News