'ചോദിക്കാൻ ആളില്ലെന്ന് വിചാരിക്കരുത്; ബിജെപി വെറുതെയിരിക്കില്ല'- പാലാ ബിഷപ്പിന് പിന്തുണച്ച് കെ. സുരേന്ദ്രൻ

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസംഗം.

Update: 2021-09-13 07:56 GMT
Advertising

പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീകരസംഘടനകള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. അതിനെ സാധൂകരിക്കാവുന്ന നിരവധി തെളിവുകളുണ്ടെന്നും ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സുരേന്ദ്രന്‍ പറഞ്ഞത്

പാലാ ബിഷപ്പ് പറഞ്ഞത് യാഥാർഥ്യമാണ്. അദ്ദേഹം പറഞ്ഞ കാര്യം മുന്‍വിധിയില്ലാതെ ചർച്ച ചെയ്യാന്‍ എന്തുകൊണ്ട് കേരളം തയ്യാറാകുന്നില്ല. ഭീകരസംഘടനകള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി ഉദ്ദേശിക്കുന്നില്ല. പ്രസംഗത്തിന്‍റെ പേരില്‍ ബിഷപ്പിനെ ഒറ്റപെടുത്താന്‍ അനുവദിക്കില്ല. ബിഷപ്പ് പറയുന്നത് സി.പി.എമ്മും കോണ്‍ഗ്രസും കാര്യമായി എടുക്കുന്നില്ല.
പാലാ ബിഷപ്പ് പറഞ്ഞത് വസ്തുത. കോൺഗ്രസ് ബിഷപ്പിൻറെ പ്രസ്താവന മോശമായി ചിത്രീകരിച്ചു. നാർക്കോട്ടിക്ക് ജിഹാദ് യാഥാർത്ഥ്യമാണ്. ബിഷപ്പ് പറഞ്ഞത് സാധൂകരിക്കാവുന്ന നിരവധി തെളിവുകളുണ്ട്. ഈരാറ്റുപേട്ടയിൽ നിന്ന് പാലായിലേക്ക് ആളുകൾ വരികയാണ്. സംസാരിക്കുന്നവരുടെ നാവരിയാമെന്ന് വിചാരിക്കരുത്. അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി ചോദിക്കാൻ ആളില്ലെന്ന് കരുതരുത്. പാലാ ബിഷപ്പ് പറഞ്ഞ കാര്യത്തിൽ അന്വേഷണം നടക്കണം. ക്രൈസ്തവ സമൂഹം സമാധാന പ്രിയരാണ്. ക്രൈസ്തവ സമൂഹത്തിന്‍റെ വോട്ടു വാങ്ങിയവർ സ്വീകരിച്ചത് മനസാക്ഷിയില്ലാത്ത നിലപാടാണ്.
ഈരാറ്റുപേട്ടക്കാർ വന്ന് പാലായിൽ അഭ്യാസം നടത്തുകയാണ്. അരാജകത്വത്തിലേക്ക് മുസ്‍ലിം സംഘടനകൾ പോകരുത്. ലൗവ് ജിഹാദ് ഇല്ലെന്നല്ല കേന്ദ്രം പറഞ്ഞത്. പ്രണയിച്ച് വിവാഹം കഴിച്ചവരെ സിറിയയിൽ കൊണ്ടുപോയത് എന്തിനായിരുന്നു..? ഐ.എസ് റിക്രൂട്ട്മെൻറ് ഇല്ലെന്ന് ആരും പറയില്ലല്ലോ.. ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെയാണ് ഇത്തരത്തിൽ സിറിയയിൽ കൊണ്ടുപോയത് ലോകത്തിലെ പല ക്രൈസ്തവ രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാവും.


ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ബിഷപ്പിന്‍റെ വിവാദ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News