അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമാക്കും: മന്ത്രി വി ശിവൻകുട്ടി

അണ്ടർ 14,17,19 വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരം നടത്തും

Update: 2025-01-17 15:48 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ 14,17,19 വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരം നടത്തും. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാനാണ് തീരുമാനം.

ഉത്തരാഖണ്ഡിൽ 28 മുതൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അസോസിയേഷൻ അധ്യക്ഷ മലയാളിയായ പി ടി ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തുന്നതിൽ ഒളിമ്പിക് അസോസിയേഷൻ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് പിടി ഉഷ വ്യക്തമാക്കി. കളരിപ്പയറ്റുമായി ബന്ധപ്പെട്ട കോടതിവിധി കിട്ടി. ഒരാഴ്ച സമയമുണ്ട്. ഡൽഹി ഹൈക്കോടതി പറഞ്ഞ കാര്യം ചെയ്യുമെന്നും പിടി ഉഷ പറഞ്ഞു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News