കല്യാണ്‍ സില്‍ക്‌സിന്റെ നവീകരിച്ച ഷോറൂം കൽപ്പറ്റയിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഷോറൂം മെഗാ റീ ഓപ്പണിംഗിനോടനുബന്ധിച്ച് മീഡിയവണുമായി സഹകരിച്ച് പുറത്തിറക്കിയ കല്യാൺ വണ്ടി യാത്രികർക്ക് വേറിട്ട അനുഭവമായി
കല്യാൺ വണ്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കല്യാണ്‍ സില്‍ക്‌സിന്റെ നവീകരിച്ച ഷോറൂം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷോറൂമില്‍ പ്രവര്‍ത്തിക്കുന്ന കല്യാണിന്റെ യൂത്ത് ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡ് ആയ ഫാസിയോയുടെ ഉദ്ഘാടനം കല്‍പ്പറ്റ എംഎൽഎ ടി.സിദ്ദിഖും നിര്‍വഹിച്ചു.
ഷോറൂം മെഗാ റീ ഓപ്പണിംഗിനോടനുബന്ധിച്ച് മീഡിയവണുമായി സഹകരിച്ച് പുറത്തിറക്കിയ കല്യാൺ വണ്ടി യാത്രികർക്ക് വേറിട്ട അനുഭവമായി. വിപുലമായ കളക്ഷനും പുതുപുത്തൻ ട്രെന്‍ഡുകളുമായാണ് കല്‍പ്പറ്റ കല്യാണ്‍ സില്‍ക്‌സിന്റെ മെഗാ റീ ഓപ്പണിംഗ്. വയനാട്ടില്‍ മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവ് കല്യാണ്‍ സില്‍ക്‌സിൻ്റെ മാത്രം പ്രത്യേകതയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കല്‍പ്പറ്റയിലെ നവീകരിച്ച ഷോറും കല്യാണ്‍ സില്‍ക്‌സിൻ്റെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാകുമെന്നും കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ പറഞ്ഞു.
കല്യാൺ സിൽക്സ് എം.ഡി പ്രകാശ് പട്ടാഭിരാമൻ, ഡയററക്ടർ മഹേഷ് പട്ടാഭിരാമൻ എന്നിവർ ചേർന്ന് കല്യാൺ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വക്കറ്റ് ടി.ജെ ഐസക്, കൗണ്‍സിലര്‍ ഹംസ ചക്കുങ്ങല്‍ തുടങ്ങിയവരുൾപ്പടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.