തൃശൂർ കാരമുക്ക് ബാങ്കില്‍ വ്യാജ സ്വർണം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്

സംഭവത്തിൽ ബാങ്ക് മാനേജരെ സസ്പെൻഡ് ചെയ്തു.

Update: 2021-07-26 11:55 GMT
Advertising

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശൂർ കാരമുക്ക് സഹകരണ ബാങ്കിലും സ്വർണപ്പണയ വായ്പ തട്ടിപ്പ്. വ്യാജ സ്വർണാഭരണം പണയപ്പെടുത്തി 22 വായ്പകളിലായി 36 ലക്ഷത്തിന്‍റെ തട്ടിപ്പു നടന്നതായാണ് കണ്ടെത്തല്‍. സംഭവത്തിൽ ബാങ്ക് മാനേജരെ സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് ബാങ്ക് ഭരണസമിതി പൊലീസിൽ പരാതിനൽകി. പണപ്പണ്ടങ്ങളുടെ വാര്‍ഷിക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ സഹകരണ വകുപ്പ് നടപടി തുടങ്ങി. സെക്ഷൻ 68 പ്രകാരമുള്ള നടപടി പൂർത്തിയാകാൻ രണ്ടു മാസമെടുക്കും. പ്രതികളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ചും പരിശോധന തുടങ്ങി. 104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടാക്കിയിരിക്കുന്നതെന്ന റിപ്പോർട്ടാണ് ജോയിന്റ് റെജിസ്ട്രാര്‍ നല്‍കിയത്. റിപ്പോർട്ടിൽ വിട്ടുപോയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടുവെന്ന് സഹകരണ രജിസ്ട്രാർ വ്യക്തമാക്കി.

നിക്ഷേപം പിൻവലിക്കാൻ ആളുകൾ കൂട്ടത്തോടെ ബാങ്കിന് മുന്നിലെത്തിയിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. തട്ടിപ്പിൽ സി.പി.എം ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്‌, യുവ മോർച്ച പ്രവർത്തകർ ബാങ്കിലേക്ക് പ്രതിഷേധവുമായെത്തി. കസ്റ്റഡിയിലുള്ള പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News