കാസർകോട് തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

ഏഴുപേർ ആണ് തോണിയിൽ ഉണ്ടായിരുന്നത്

Update: 2021-07-04 05:05 GMT
Editor : ijas

കാസർകോട് കീഴൂരിൽ ഫൈബര്‍ തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. നാല് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കീഴൂർ കടപ്പുറം ഹാർബറിൽ വെച്ചാണ് അപകടം സംഭവിച്ചത്. മത്സ്യതൊഴിലാളികളായ സന്ദീപ്,രതീഷ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്. മണികുട്ടൻ, രവി, ശശി, ഷിബിൻ, എന്നിവർ അപകടത്തില്‍ നിന്നും അൽഭുതകരമായി രക്ഷപ്പെട്ടു. കാസർകോട് കസബ കടപ്പുറം സ്വദേശികളായ ഏഴുപേർ ആണ് തോണിയിൽ ഉണ്ടായിരുന്നത്. കാണാതായവര്‍ക്ക് വേണ്ടി കോസ്റ്റൽ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്.


Tags:    

Editor - ijas

contributor

Similar News