124 തട്ടിപ്പു കേസുകളിൽ പ്രതി, വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകരുത്; പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമിതി പരാതി നൽകി

Update: 2026-01-29 16:49 GMT

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകരുതെന്ന്  എസ്എൻഡിപി സംരക്ഷണ സമിതി. 124 തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ച പത്മഭൂഷൺ പിൻവലിക്കണമെന്നാണ് ആവശ്യം. പത്മപുരസ്ക്കാരത്തിനെതിരെ മോശം പ്രതികരണം നടത്തി രാജ്യത്തേയും പുരസ്ക്കാരത്തേയും അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. 

 രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംരക്ഷണ സമിതി പരാതി നൽകിയിരിക്കുന്നത്. പുരസ്കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി സംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്. ആരാണ് പുരസ്കാരത്തിന് ശിപാർശ നൽകിയതെന്നും വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകിയതിലെ സന്ദേശമെന്തെന്നും  സമിതി ചോദിക്കുന്നുണ്ട്. തട്ടിപ്പു കേസുകളിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയിരുന്നത്. 

77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചത്. സാമൂഹിക സേവനത്തിനും പൊതുരംഗത്തെ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് വെള്ളാപ്പള്ളി നടേശന് പുരസ്കാരം എന്നാണ് അറിയിച്ചിരിക്കുന്നത്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News