'കൊണ്ടുവന്നിട്ടേയുള്ളൂ, ചോദിച്ച് മനസിലാക്കാനുണ്ട്: നിഖിലിന്റെ കസ്റ്റഡിയിൽ കായംകുളം ഡി.വൈ.എസ്.പി

നിഖിലിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി

Update: 2023-06-24 05:18 GMT
കായംകുളം ഡിവൈഎസ്പി അജയകുമാര്‍- നിഖില്‍  തോമസ്

കോട്ടയം: കെ.എസ്.ആർ.ടി.സി ബസിലുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ബസ് സ്റ്റാഡൻഡിൽ നിന്നും നിഖിലിനെ കസ്റ്റഡിയിൽ എടുത്തതെന്ന് കായംകുളം ഡി.വൈ.എസ്.പി അജയകുമാർ .

നിഖിലിനെ കൊണ്ടുവന്നിട്ടേയുള്ളൂ, കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസിലാക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഖിലിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി. കൂടുതല്‍ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

കോഴിക്കോട് - തിരുവനന്തപുരം ബസിൽ യാത്ര ചെയ്യവെയാണ് കോട്ടയം ബസ് സ്റ്റാന്റിൽവെച്ച് നിഖിലിനെ പിടികൂടുന്നത്. പിന്നാലെ നിഖിലിനെ കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം ഒളിവിൽ പോകുന്ന സമയത്ത് നിഖിൽ ഫോണിലൂടെ ബന്ധപ്പെട്ട വർക്കലയിലുള്ള സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

Advertising
Advertising

നിഖിലിനെ പിടികൂടാത്തതിൽ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. രാത്രിയോടെയാണ് നിഖിലിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News