പുതുപ്പള്ളിയിലേത് കോൺഗ്രസിന്‍റെ ഐക്യത്തിന്‍റെ വിജയം: കെ.സി വേണുഗോപാല്‍

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Update: 2023-09-08 06:25 GMT

കെ.സി വേണുഗോപാല്‍

കോട്ടയം: പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന്‍റെ ഐക്യത്തിന്‍റെ വിജയമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മിന്‍റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സൈറൺ മുഴങ്ങി കഴിഞ്ഞു. സർക്കാരിനെതിരെയുള്ള വികാരമാണിത്. സി.പി.എമ്മിന്‍റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായി വോട്ടർമാർ ചാണ്ടി ഉമ്മനെ കണ്ടുവെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്  സാദിഖലി തങ്ങൾ പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഉണ്ടായിയെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News