നിയമസഭാ സമ്മേളനം ഡിസംബർ അഞ്ച് മുതൽ; ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ കൊണ്ടുവരും

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാന്‍ നേരത്തെ തന്നെ സി.പി.എം രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിരുന്നു

Update: 2022-11-16 08:11 GMT

തിരുവനന്തപുരം: നിയമസഭ സമ്മേളനം അടുത്ത മാസം അഞ്ച് മുതൽ ചേരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ അവതരിപ്പിക്കും.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാന്‍ നേരത്തെ തന്നെ സി.പി.എം രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിരുന്നു. സി.പി.എമ്മിന്‍റെ സംസ്ഥാന സമിതി കൂടി ഇക്കാര്യത്തില്‍ പച്ചക്കൊടി കാണിച്ചതോടെയാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

എന്നാല്‍ സഭ പാസാക്കുന്ന ആ ബില്ലിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്ന ആശങ്ക സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട്. ഒപ്പിട്ടില്ലെങ്കില്‍ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാനാകും എന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News