കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എൽ.എയുമായ എ. പ്രഭാകരന്‍റെയും സി.പി.എം പാലക്കാട് , കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്

Update: 2022-06-07 01:31 GMT

പാലക്കാട്: കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എൽ.എയുമായ എ. പ്രഭാകരന്‍റെയും സി.പി.എം പാലക്കാട് , കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്. പണം നൽകിയ രേഖകൾ സഹിതം മലമ്പുഴ എം.എൽ. എ പ്രഭാകരൻ പൊലീസിൽ പരാതി നൽകി.

കേരള ബാങ്കിൽ 2400 ലധികം ക്ലർക്കുമാരുടെ ഒഴിവുണ്ട്. പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്. എന്നാൽ കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എൽ.എയുമായ എ.പ്രഭാകരൻ സി.പി.എം കണ്ണൂർ ,പാലക്കാട് ജില്ലാ സെക്രട്ടറിമാരുടെയും അറിവോടെ നിയമനം നടത്തുന്നു എന്നാണ് ആവശ്യക്കാരെ വിശ്വസിപ്പിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെടുന്നത്. പാലക്കാട് ധോണി സ്വദേശി വിജയകുമാർ ,കണ്ണൂർ സ്വദേശി സിദ്ദിഖ് എന്നിവർ തട്ടിപ്പ് നടത്തിയെന്നാണ് എ. പ്രഭാകരൻ എം.എൽ.എ പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്നാണ് വിജയകുമാറിന്‍റെ വിശദീകരണം. റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് വിജയകുമാർ തന്‍റെ കയ്യിൽ നിന്നും വാങ്ങിയ പണത്തിലെ 75000 രൂപയാണ് തിരികെ നൽകിയതെന്നാണ് സിദ്ദീഖിന്‍റെ വാദം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News