പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ശമ്പളമായി പ്രതിമാസം ₹58.51 ലക്ഷം; 10 വർഷത്തിൽ 3.15 ലക്ഷം നിയമന ശുപാർശകൾ

16 അംഗങ്ങളുടെ ശമ്പളച്ചെലവ് 58,51,720 രൂപ; 2025 ജനുവരി മുതൽ പുതുക്കിയ ശമ്പളനിരക്ക് പ്രാബല്യത്തിൽ

Update: 2026-08-05 02:27 GMT

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (PSC) ചെയർമാനും 15 അംഗങ്ങളും ഉൾപ്പെടെ 16 പേരുടെ ശമ്പളത്തിനായി പ്രതിമാസം 58,51,720 രൂപ ചെലവഴിക്കുന്നതായി കണക്കുകൾ. 2025 ജനുവരി 1 മുതൽ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന് ശേഷമുള്ള കണക്കുകളാണിത്.

പി.എസ്.സി ചെയർമാന്റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്. ഇതിന് പുറമെ 1,34,460 രൂപ ക്ഷാമബത്തയും 10,000 രൂപ വീട്ടുവാടക അലവൻസും ഉൾപ്പെടുന്നതോടെ പ്രതിമാസ ശമ്പളം 3,68,560 രൂപയാകും.

ഒരു പി.എസ്.സി അംഗത്തിന്റെ അടിസ്ഥാന ശമ്പളം 2,19,090 രൂപയാണ്. ഇതിന് പുറമെ 1,31,454 രൂപ ക്ഷാമബത്ത, 10,000 രൂപ വീട്ടുവാടക അലവൻസ്, 5,000 രൂപ കാർ അലവൻസ് എന്നിവ ചേർന്ന് പ്രതിമാസം 3,65,544 രൂപ ലഭിക്കുന്നു.

Advertising
Advertising

15 അംഗങ്ങൾക്കായി മാത്രം പ്രതിമാസം 54,83,160 രൂപ ശമ്പളമായി ചെലവഴിക്കുന്നു. ചെയർമാന്റെ ശമ്പളവും ചേർത്താൽ ആകെ 58,51,720 രൂപയാണ് പി.എസ്.സി പ്രതിമാസം ഈ ഇനത്തിൽ ചെലവഴിക്കുന്നത്.

പി.എസ്.സി ആസ്ഥാനത്തും വിവിധ ജില്ലാ ഓഫീസുകളിലുമായി ആകെ 1,873 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 1,777 പേർ സ്ഥിരം ജീവനക്കാരും 96 പേർ താൽക്കാലിക ജീവനക്കാരുമാണ്.

അതേസമയം,2016 മുതൽ 2026 ഏപ്രിൽ 30 വരെ കഴിഞ്ഞ പത്ത് വർഷത്തിനിടെ പി.എസ്.സി ആകെ 3,15,834 നിയമന ശുപാർശകൾ നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ നിയമന ശുപാർശകൾ നടന്നത് 2017-ലാണ്. ആ വർഷം മാത്രം 35,911 ശുപാർശകൾ പി.എസ്.സി നൽകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സമീപകാലത്ത് പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളും അന്വേഷണങ്ങളും ചർച്ചയാകുന്നതിനിടെയാണ് ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളച്ചെലവും നിയമന കണക്കുകളും വീണ്ടും ശ്രദ്ധേയമാകുന്നത്.

Full View

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News