നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

നാളെ മുതൽ അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്

Update: 2024-07-14 10:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.

നാളെ മുതൽ അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തുമൊഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്തും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Advertising
Advertising
Full View

വയനാട്, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നത് കൊണ്ടാണ് കേരളത്തിൽ മഴ കനക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News