പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

ചികിത്സയ്ക്ക് ശേഷം വീട്ടിൽ തുടരുന്നതിനിടെ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങുകയായിരുന്നു

Update: 2022-09-03 03:02 GMT

റാന്നി: പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

രണ്ടാഴ്ച മുൻപ് പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ കടിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പടക്കമുള്ള ചികിത്സയ്ക്ക് ശേഷം വീട്ടിൽ തുടരുന്നതിനിടെ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങി. കുട്ടിയുടെ ആരോഗ്യനിലയിലും മാനസിക നിലയിലും മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് ബന്ധുക്കൾ കോട്ടയത്തെത്തിക്കുകയായിരുന്നു.

Advertising
Advertising
Full View

മെഡിക്കൽ കോളേജിൽ ഐസിയു വാർഡിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News