'കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞത്'; വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ജോർജ് കുര്യൻ

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം നൽകാമെന്നായിരുന്നു ജോർജ് കുര്യന്റെ പ്രസ്താവന

Update: 2025-02-03 13:20 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്ന് ജോർജ് കുര്യൻ പറഞ്ഞു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം നൽകാമെന്നായിരുന്നു ജോർജ് കുര്യന്റെ പ്രസ്താവന.

'കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞത്. കൂടുതൽ വിഹിതം ചോദിക്കുമ്പോൾ തീരുമാനമെടുക്കേണ്ടത് ധനകാര്യ കമ്മീഷനാണ്. ഇതിന് ശേഷമേ സർക്കാരിന് തീരുമാനമെടുക്കാനാവുകയുള്ളു എന്നാണ് ഉദ്ദേശിച്ചത്'- ജോർജ് കുര്യൻ പറഞ്ഞു. കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News