കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് തുടക്കം

കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര

Update: 2026-01-01 02:03 GMT

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര.

ഉള്ളാൾ ദർഗയിൽ നിന്ന് ഉച്ചക്ക് 12.30ന് യാത്ര ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാൻ കുമ്പോൽ കെ.എസ് ആറ്റക്കോയ തങ്ങളും ചേർന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർക്ക് പതാക കൈമാറും. സമസ്തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ.

കേരള അതിർത്തിയായ തലപ്പാടിയിൽ നിന്ന് യാത്രയെ സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം നാല് മണിക്ക് ചെർക്കളയിലാണ് ആദ്യ സ്വീകരണം. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. ഇതിന് മുൻപ് 1999ലും 2012ലും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർ കേരള യാത്ര നടത്തിയിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News