കാന്തപുരത്തിന്‍റെ കേരളയാത്രക്ക് മലപ്പുറത്ത് സ്വീകരണം

അരീക്കോട് നൽകിയ സ്വീകരണ സമ്മേളനം ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ ഷാവേസ് ഉദ്ഘാടനം ചെയ്‌തു

Update: 2026-01-08 04:52 GMT

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് മലപ്പുറത്ത് സ്വീകരണം നൽകി. അരീക്കോട് നൽകിയ സ്വീകരണ സമ്മേളനം ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ ഷാവേസ് ഉദ്ഘാടനം ചെയ്‌തു. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിലാണ് യാത്ര നടക്കുന്നത്.

കേരളയാത്രയെ ഏഴാം ദിവസം ജില്ലാ അതിർത്തിയായ വഴിക്കടവിൽ നേതാക്കളും പ്രവർത്തകരും ചേർന്ന്  സ്വീകരിച്ചു. രാജ്യത്ത് എല്ലാവരും സമന്മാരാണെന്നും ആർക്കും ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അരീക്കോട് നടന്ന സ്വീകരണ സമ്മേളനത്തിൽ ജാഥാ നായകൻ കാന്തപുരം പറഞ്ഞു.

ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബുഷാവേസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യാത്രാ ഉപനായകരായ ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ജാഥക്ക് ഇന്ന് വൈകുന്നേരം തിരൂരിൽ സ്വീകരണം നൽകും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News