രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കാം; ഓപ്പറേഷൻ സിന്ദൂറിന് കേരളത്തിന്റെ പിന്തുണ

സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നുവെന്ന് മുഖമന്ത്രി പിണറായി വിജയൻ

Update: 2025-05-07 12:07 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന് കേരളത്തിന്റെ പിന്തുണ. സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നുവെന്ന് മുഖമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്താനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പു, വരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News