കെ.എം മാണിയുടെ ആത്മകഥയെ ചൊല്ലി വാക്പോര്; മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് ചെന്നിത്തല

സ്വന്തം മുന്നണിയിൽ നിന്ന് മാണിക്ക് തിക്താനുഭവം ഉണ്ടായെന്ന് മുഖ്യമന്ത്രി

Update: 2024-01-25 13:08 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: എതിർ മുന്നണി പോലും ചെയ്യാത്ത കാര്യങ്ങളാണ് കെ.എം മാണിക്ക് സ്വന്തം മുന്നണിയിൽ നിന്ന് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കെ.എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാർ കോഴക്കേസിൽ തന്നെ പെടുത്താൻ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നാണ് മാണി ആത്മകഥയിൽ പറയുന്നത്. മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല മറുപടി നൽകി.

ബാർ കോഴ കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയിൽ കെ.എം മാണി ആരോപിക്കുന്നത്. അതിന് ആധാരമായി കെ.എം മാണി പറയുന്നത് ഇപ്രകാരം...'രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചു. താൻ അതിനു വില കൽപ്പിച്ചില്ല. ഇതോടെ തനിക്കെതിരായ ഒരു വടിയായി ബാർകോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു'... ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ' എന്ന് രമേശ് മനസ്സിൽ കണ്ടിരിക്കാം എന്നാണ് കെ. എം മാണി ആത്മകഥയിൽ പറയുന്നത്.. ഇത് ഉദ്ദേശിച്ചാണ് ആത്മകഥ പ്രകാശനം ചെയ്ത മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്.

Advertising
Advertising

മാണി സാർ പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്, ഞാനും പുസ്കതമെഴുതും അതിൽ എല്ലാം ഉണ്ടാകുമെന്നുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.  രാഷ്ട്രീയത്തിലിറങ്ങാൻ കെ.എം മാണി തന്നെ നിർബന്ധിച്ചിരുന്നുവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജേസഫ് പറഞ്ഞു. യുഡിഎഫിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് മാത്രമായിരിന്നു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News