കേരള സ്റ്റോറി 2വിന്റെ പേര് തിരുത്തണം; ഹരജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഹരജിയിലെ വാദങ്ങൾ പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബെഞ്ചിന് എതിരാണെന്ന് കോടതി വിമർശിച്ചു

Update: 2026-03-05 10:39 GMT

കൊച്ചി: കേരള സ്റ്റോറി 2വിന്റെ പേര് തിരുത്തണമെന്ന പൊതുതാത്പര്യ ഹരജിയിൽ ഹരജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹരജിയിലെ വാദങ്ങൾ പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബെഞ്ചിന് എതിരാണെന്ന് കോടതി വിമർശിച്ചു. പരാമർശങ്ങളിൽ ഹരജിക്കാരന്റെ അഭിഭാഷകൻ ക്ഷമ ചോദിച്ചു.

അപ്പീൽ പരി​ഗണിച്ച ഡിവിഷൻ ബെഞ്ചിനെ ഹരജിക്കാരൻ അപകീർത്തിപ്പെടുത്തുന്നു. ഹരജിയിൽ ഇത്തരം പരാമർശങ്ങൾ എങ്ങനെ ഉൾപ്പെടുത്തിയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിമർശനം. കോടതിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കി പുതിയ ഹരജി നൽകാൻ അനുമതി നൽകി. 

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News