സിപിഎം സാധ്യതാ പട്ടിക; എ.സി മൊയ്തീനും സി.രവീന്ദ്രനാഥും മത്സരിച്ചേക്കും

പി.സരിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല

Update: 2026-03-05 10:39 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി. കുന്നംകുളത്ത് എ.സി മൊയ്തീനും മണലൂരിൽ സി.രവീന്ദ്രനാഥും സിപിഎം സ്ഥാനാർഥികളാകും. തൃപ്പൂണിത്തുറയിൽ കെ.എൻ ഉണ്ണിക്കൃഷ്ണനും വൈപ്പിനിൽ എം.ബി ഷൈനിയും മത്സരിക്കും.

അതേസമയം, പി.സരിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമായിരിക്കും സരിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. നെന്മാറയിൽ കെ.പ്രേമ‌നും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റം അം​ഗം ടി.എ ശശിയും മത്സരിക്കും. ‌

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News