കൊച്ചി കൂട്ടബലാത്സം​ഗം: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2022-11-22 02:03 GMT

കൊച്ചി: കൊച്ചിയിൽ മോഡലായ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളെ വിട്ടുകിട്ടാനുള്ള അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചശേഷം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും.

പെൺകുട്ടിയെ കാറിലേക്ക് കയറ്റിയ പള്ളിമുക്കിലെ പബ്ബ്, ഭക്ഷണം കഴിച്ച ഹോട്ടൽ അടക്കമുള്ള സ്ഥലങ്ങളിൽ എത്തിച്ചാവും തെളിവെടുപ്പ്. പ്രതികൾക്ക് ലഹരി മാഫിയുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertising
Advertising

ഇതിന്റെ ഭാഗമായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. രാജസ്ഥാൻ സ്വദേശിയും മോഡലുമായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ്, വിവേക്, നിതിൻ എന്നിവരാണ് റിമാൻഡിലുളളത്.

17ന് രാത്രിയാണ് 19കാരിയായ പെൺകുട്ടി കൂട്ടബലാത്സം​ഗത്തിന് ഇരയായത്. രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ ഡിമ്പിളിനൊപ്പം 19കാരി എത്തിയത്. പത്ത് മണിയോടെ 19കാരി ബാറിൽ കുഴഞ്ഞു വീണു. ഇതോടെ താമസസ്ഥലത്തേക്ക് കൊണ്ടുപോവാം എന്ന് പറഞ്ഞ് യുവാക്കൾ പെൺകുട്ടിയെ കാറിൽ കയറ്റി. ഡിമ്പിൾ കാറിൽ കയറിയിരുന്നില്ല.

തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് പെൺകുട്ടിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയുമായിരുന്നു. തനിക്ക് തന്ന ബിയറിൽ ഡിമ്പിൾ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്ന് കൂട്ടബലാത്സം​ഗത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News