സ്വർണക്കൊള്ള കേസിലെ ഹൈക്കോടതി വിമർശനം; കൊച്ചി പൊലീസ് കമ്മീഷണർ ഹരിശങ്കറിനെ മാറ്റി

സായുധ പൊലീസ് ബറ്റാലിയൻ ഡിഐജിയായിട്ടാണ് പുതിയ നിയമനം

Update: 2026-01-16 17:29 GMT

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം.  കൊച്ചി പോലീസ് കമ്മീഷണർ ഹരിശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റി. കാളിരാജ് മഹേഷ്‌ കുമാർ പുതിയ പോലീസ് കമ്മീഷണർ. ഹരിശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് മാറ്റം. ശബരിമല സ്വർണക്കൊള്ള കേസിൽ ഹരിശങ്കറിന്റെ അച്ഛൻ കെപി ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.  സായുധ പൊലീസ് ബറ്റാലിയൻ ഡിഐജിയായിട്ടാണ് പുതിയ നിയമനം. 

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിക്കെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. കെ.പി ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ഇയാൾ ആശുപത്രിയിലാണ്. മകന്‍ എസ്പിയായതിനാലാണോ, അറസ്റ്റ് വൈകുന്നതെന്നും ചോദ്യം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് കെ.പി ശങ്കര്‍ ദാസ്.

തൃശൂർ റേഞ്ച് ഡിഐജിയായി -നാരായണൻ ടി,  അരുൾ ബി കൃഷ്ണ -എറണാകുളം റേഞ്ച് ഡിഐജി, ജയ്ദേവ് ജി -കോഴിക്കോട് കമ്മീഷണർ, സുദർശൻ കെഎസ് -എറണാകുളം റൂറൽ പൊലീസ് മേധാവി,  ഹേമലത -കൊല്ലം കമ്മീഷണർ, ഫറാഷ് ടി കോഴിക്കോട് റൂറൽ പൊലീസ് മേധാവി, അരുൺ കെ പവിത്രൻ -വയനാട് ജില്ലാ പൊലീസ് മേധാവി എന്നിങ്ങനെയും മാറ്റം നൽകി. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News