വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം: 'ആശ്രിതർക്ക് ജോലി നൽകുന്നതിന് അനുമതി തേടും'; കോഴിക്കോട് മേയർ

ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും മേയര്‍ പറഞ്ഞു

Update: 2026-02-26 04:47 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: വലിയങ്ങാടിയിൽ തകർന്ന കെട്ടിടത്തിന്റെ ദൗർബല്യം പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച ഉണ്ടായോയെന്ന് അന്വേഷിക്കുമെന്ന് കോഴിക്കോട് മേയർ ഒ.സദാശിവന്‍. അന്വേഷണത്തിന് സംവിധാനമൊരുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടും. കോർപറേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെയെങ്കില്‍ നടപടിയെടുക്കും. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജോലി നല്കുന്നതിന് സർക്കാരിന്റെ അനുമതി തേടുമെന്നും മേയർ മീഡിയവണിനോട് പറഞ്ഞു.

തിങ്കളാഴ്ചയാണ് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് നാലുപേര്‍ മരിച്ചത്.  കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബാണ് തകർന്ന് വീണത്. ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടം.

Advertising
Advertising

കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സൺഷൈഡ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ , തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News