പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തലയില്‍ ചക്ക വീണ് രോഗി ബോധരഹിതനായി

ഓമല്ലൂർ സ്വദേശി എൻ.ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്

Update: 2026-02-26 05:35 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ.ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്. ഒ.പി വിഭാഗത്തിന് മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക വീണത്.  ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. തലയിലും രണ്ട് കാൽമുട്ടിലും കൈകളിലും കാൽവിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഗംഗാധരൻ നായർ ചികിത്സയിൽ തുടരുകയാണ്.

രോഗിയെ ഉടൻ തന്നെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു.സിടി സ്കാനിംഗിൽ കുഴപ്പമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രി വളപ്പിലെ അപകടസാധ്യതയുള്ള ശിഖരങ്ങൾ മുറിച്ചുമാറ്റാൻ നടപടി തുടങ്ങിയെന്നും  ​മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി തേടി സോഷ്യൽ ഫോറസ്ട്രിക്ക് കത്ത് നൽകിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News