ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വന്‍ അപകടമൊഴിവായത് യാത്രക്കാരന്‍റെ സമയോചിത ഇടപെടലില്‍

പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്

Update: 2026-02-26 07:51 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപ് എന്ന ഡ്രൈവറാണ് മരിച്ചത്. ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്. ഡ്രൈവര്‍ ബോധരഹിതനായതിനെത്തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരന്‍റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാരന്‍ സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോര്‍ഡിലേക്കും മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News